ലോഗോയുടെയും വെബ്‌സൈറ്റിന്റെയും പ്രകാശനം

റവന്യൂ ജില്ല ശാസ്ത്രോത്സവം ആൻഡ്‌ വൊക്കേഷണൽ എക്സ്‌പോയുടെ ലോഗോയുടെയും വെബ്‌സൈറ്റിന്റെയും പ്രകാശനം മുനിസിപ്പൽ ചെയർപേഴ്‌സൺ സുജാ സഞ്ജീവ്കുമാർ നിർവഹിച്ചു.

ലിറ്റിൽ ഫ്ളവർ സ്കൂളിൽ നടന്ന ചടങ്ങിൽ ഡി.ഡി. ഷാജിമോൻ, വി.എച്ച്.എസ്.സി. അസി. ഡയറക്‌ടർ പി. നവീന, പബ്ലിസിറ്റി കൺവീനർ പി.വി. ജോൺസൺ, സൈമൺ ജോസ്, രാമൻ, സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ നവീന കൗൺസിലർമാരായ ജെയ്‌സൺ പാറേക്കാടൻ, ഫെനി എബിൻ വെള്ളാനിക്കാരൻ തുടങ്ങിയവർ പങ്കെടുത്തു.

0 Comments