തൃശൂർ മേഖലാ വോക്കേഷണൽ എക്സ്പോ ഇരിങ്ങാലക്കുട ഗവ: ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ചു. ചാലക്കുടി എo.എൽ.എ സനീഷ്കുമാർ ജോസഫ് ഉദ്ഘാടനം ചെയ്തു. തൃശൂർ ഇടുക്കി ജില്ലകളിൽനിന്നുള്ള വിദ്യാർത്ഥികളാണ് തൃശൂർ മേഖലാ വോക്കേഷണൽ എക്സ്പോയിൽ പങ്കെടുക്കുന്നത്.
ചടങ്ങിൽ ഇരിങ്ങാലക്കുട നാഗരസഭ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ, വൈസ് ചെയർമാൻ ടി.വി ചാർളി, വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ ജിഷ ജോബി, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത്, കൗൺസിലർ സോണിയ ഗിരി, വി എച്ച് എസ് ഇ തൃശൂർ മേഖല അസിസ്റ്റന്റ് ഡയറക്ടർ നവീന പി , വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ഷാജി മോൻ ഡി, ഹയർ സെക്കന്ററി ജില്ലാ കോർഡിനേറ്റർ കരീം വി.എം, ഇരിങ്ങാലക്കുട ഗവ.മോഡൽ ബോയ്സ് വി എച്ച് എസ് ഇ പ്രിൻസിപ്പാൾ രാജലക്ഷ്മി ആർ , പബ്ലിസിറ്റി കൺവീനർ പി വി ജോൺസൻ, സൈമൺ ജോസ്, ഹയർ സെക്കന്ററി പ്രിൻസിപ്പാൾ മുരളി എം.കെ സ്ക്കൂൾ പ്രാധാന അദ്ധ്യാപിക ലത ടി.കെ വിവിധ രാഷ്ട്രീയ പ്രതിനിധികൾ, സംഘടനാ നേതാക്കൾ, അദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു
0 Comments