ഇരിങ്ങാലക്കുട ഗവ: ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ച തൃശൂർ മേഖലാ വോക്കേഷണൽ എക്സ്പോയിൽ പെരിഞ്ഞനം ആർ എം വി. എച്ച് എസ് സ്ക്കൂളിലെ ഓട്ടോമൊബൈൽ വിദ്യാർത്ഥികളായ മർവാൻ അസീസ്, മുസ്തക്കീൻ എന്നിവർ മോസ്റ്റ് ഇന്നോവറ്റീവ് കാറ്റഗറിയിൽ നിർമ്മിച്ച ഇലക്ട്രിക് വിൽബാരോ ശ്രദ്ധേയമായി.
മണിക്കൂറിൽ 35 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ഈ വീൽബാരോയ്ക്ക് 200 കിലോ ഭാരം വരെ വഹിക്കാനാക്കും ഒരൊറ്റ ഫുൾ ചാർജ്ജിൽ ഈ വീൽബാരോയ്ക്ക് 65 കിലോ വരെ സഞ്ചരിക്കാനാകും. ഇതിന്റെ നിർമ്മാണ ചിലവ് 50000 രൂപയാണ്. 48 V, 25 Ah ശേഷിയുള്ള ബാറ്ററിയാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്.
0 Comments